സഭാ ടിവി എക്സ്ക്ലൂസീവിന് തുടക്കമായി
Thursday, October 10, 2024 1:35 AM IST
തിരുവനന്തപുരം: നിയമസഭാ നടപടികൾ പൊതുജനങ്ങളിലേക്ക് വിജയകരമായി എത്തിച്ചതോടെ സഭാടിവി ഇന്ന് അവഗണിക്കാൻ കഴിയാത്ത മാധ്യമമായി മാറിയതായി സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞു.
നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ സഭാ ടിവിയുടെ പുതിയ ചാനലായ സഭാ ടിവി എക്സ്ക്ലൂസീവിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു സ്പീക്കർ.
അഭിമുഖങ്ങളും, ഡോക്യുമെന്ററികളുമുൾപ്പെടുന്ന വിവിധ പരിപാടികൾ എക്സ്ക്ലൂസീവ് ചാനലിലൂടെ ജനങ്ങളിലേക്കെത്തിക്കും. കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ പുതിയതായി ആരംഭിക്കുന്ന അഡ്വാൻസ്ഡ് കോഴ്സായ പി.ജി ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ്, ബേസിക് സർട്ടിഫിക്കറ്റ് കോഴ്സിന്റെ പ്രഖ്യാപനവും സ്പീക്കർ നടത്തി.