മഞ്ചേശ്വരം കോഴക്കേസ്: അപ്പീല്‍ നല്‍കും: സിപിഎം
Wednesday, October 9, 2024 2:06 AM IST
കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രനടക്കമുള്ള പ്രതികളെ വെറുതെ വിട്ട കോടതി നടപടി ദൗര്‍ഭാഗ്യകരമാണെന്നും അടിയന്തരമായി അപ്പീല്‍ നല്‍കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്.
ഈ കേസില്‍ സിപിഎമ്മിനെ വലിച്ചിഴയ്ക്കുന്നത് പരിഹാസ്യമാണെന്നും പാര്‍ട്ടിയെയും സര്‍ക്കാരിനെയും അധിക്ഷേപിക്കാന്‍ യുഡിഎഫ് നുണപ്രചാരണം നടത്തുകയാണെന്നും ബാലകൃഷ്ണന് പറഞ്ഞു.