കെ-ഷോപ്പിലൂടെ വിറ്റത് 10 കോടിയുടെ പ്രാദേശിക ഉത്പന്നങ്ങൾ
Wednesday, October 9, 2024 2:06 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു കെ-ഷോപ്പിലൂടെ പ്രാദേശികമായി നിർമിച്ച 10 കോടി രൂപയുടെ ഉത്പന്നങ്ങൾ വില്പന നടത്തിയെന്നു മന്ത്രി പി. രാജീവ്.
വ്യവസായ മേഖലയിൽ വലിയ മുന്നേറ്റമാണു കേരളത്തിൽ ഉണ്ടായിട്ടുള്ളത്. ഈ മാറ്റത്തിന് എല്ലാ വകുപ്പുകളുടെയും ഏകോപനമുണ്ട്.
കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ബ്രാൻഡിംഗ് നടപ്പാക്കി. ആദ്യ ഘട്ടത്തിൽ നാലു വെളിച്ചെണ്ണ നിർമാണ മില്ലുകൾക്കു നന്മ ബ്രാൻഡിംഗ് നൽകി. സംരംഭങ്ങൾ ആരംഭിക്കുന്നതിനു മാത്രമല്ല അതു മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സഹായവും സർക്കാർ നൽകുന്നു.
നിക്ഷേപവും വായ്പയും തമ്മിലുള്ള അനുപാതം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ കുറവായിരുന്നു. ഇത് 75 ശതമാനത്തിനു മുകളിലേക്കു വർധിപ്പിക്കാനായെന്നും മന്ത്രി പറഞ്ഞു.