മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ വിളിപ്പിച്ചു
Tuesday, October 8, 2024 3:02 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ നേരിട്ട് വിളിപ്പിച്ചു. ഇന്ന് വൈകുന്നേരം നാലിന് രാജ്ഭവനിൽ നേരിട്ടെത്തി പ്രസ്താവനയെ കുറിച്ച് വിശദീകരിക്കാനാണ് ഗവർണറുടെ നിർദേശം.
മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാല കേസുകൾ വിശദീകരിക്കണമെന്നും ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികൾ ആരെന്ന് വ്യക്തമാക്കണമെന്നും ഗവർണർ അറിയിച്ചു.
ഈ വിവരം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറം പരാമർശത്തിനൊപ്പം ഫോണ് ചോർത്തൽ വിവാദത്തിലും ഗവർണർ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.