സിനിമാതാരങ്ങളെ ചോദ്യം ചെയ്യുമെന്ന് ഡിസിപി
Tuesday, October 8, 2024 2:46 AM IST
കൊച്ചി: ലഹരി വില്പന നടന്നുവെന്ന് കരുതുന്ന ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി ഡിസിപി കെ.എസ്.സുദര്ശന് പറഞ്ഞു.
ഹോട്ടലില്‍നിന്ന് പരമാവധി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഓംപ്രകാശിന്റെയും ഷിഹാസിന്റെയും രക്തം, മൂത്രം, നഖം, മുടി എന്നിവയും ഇവര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഇതില്‍നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ഇവര്‍ ആരുമായൊ ക്കെ ബന്ധപ്പെട്ടുവെന്നത് പരിശോധിക്കുമെന്നും ഡിസിപി പറഞ്ഞു.