ഓംപ്രകാശിനു ജാമ്യം
Tuesday, October 8, 2024 2:46 AM IST
കൊച്ചി: ലഹരിക്കേസില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിന് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
ഓംപ്രകാശിനൊപ്പം അറസ്റ്റിലായ ഷിഹാസിനും ജാമ്യം ലഭിച്ചിട്ടുണ്ട്. കൊക്കെയ്ന്‍ ഉപയോഗിച്ചുവെന്നതിന്റെ തെളിവുകള്‍ ഓംപ്രകാശിന്റെ മുറിയില്‍നിന്നു ലഭിച്ചെങ്കിലും ഇവരാണ് ഉപയോഗിച്ചതെന്നു തെളിയിക്കാനായില്ല.
കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്ന കവര്‍ മാത്രമാണു പിടികൂടാനായതെന്നും കോടതി കണ്ടെത്തി. പ്രതികളെ രണ്ടു ദിവസം കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പോലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതു തള്ളിയ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.