കെ.ടി. ജലീലിനെതിരേ യൂത്ത് ലീഗ് പരാതി നല്കി
Tuesday, October 8, 2024 2:46 AM IST
മലപ്പുറം: സ്വര്‍ണക്കടത്ത് കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും മുസ്ലിംകളാണെന്ന പരാമര്‍ശത്തില്‍ തവനൂര്‍ എംഎല്‍എ കെ.ടി. ജലീലിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്പിക്ക് പരാതി.
യൂത്ത് ലീഗ് നേതാവ് യു.എ. റസാഖ് ആണ് പരാതി നല്‍കിയത്. ജലീലിന്റെ പ്രസ്താവന ഒരു നാടിനെയും സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മതസ്പര്‍ധയുണ്ടാക്കി കലാപം ഉണ്ടാക്കുകയാണു ലക്ഷ്യമെന്നും പരാതിയില്‍ ആരോപിക്കുന്നു.