നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ട് 24ന് നാട്ടിലെത്തും
Tuesday, October 8, 2024 2:46 AM IST
ചങ്ങനാശേരി: ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളായി ഉയര്‍ത്തിയ മോണ്‍.ജോര്‍ജ് കൂവക്കാട്ട് 24ന് നാട്ടിലെത്തുമെന്ന് ഫോണില്‍ അറിയിച്ചതായി പിതാവ് മാമ്മൂട് കൂവക്കാട്ട് ജേക്കബ് വര്‍ഗീസ് പറഞ്ഞു.
ഒരാഴ്ചക്കാലം നാട്ടിലുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 31ന് നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ ചങ്ങനാശേരി മെത്രാപ്പോലീത്തന്‍പള്ളിയില്‍ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
കഴിഞ്ഞ ഞായറാഴ്ചയാണ് മോണ്‍. കൂവക്കാട്ടിനെ മാര്‍പാപ്പ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ഡിസംബര്‍ എട്ടിന് വത്തിക്കാനിലാണു സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുന്നത്.