വഖഫ് ബോർഡ് ഓഫീസിലേക്ക് ന്യൂനപക്ഷ മോർച്ച മാർച്ച് ഇന്ന്
Tuesday, October 8, 2024 2:46 AM IST
കൊച്ചി: മുനമ്പത്തെ ഭൂമിയുടെ പേരിലുള്ള വഖഫ് അവകാശവാദത്തിനെതിരേ കലൂരിലെ വഖഫ് ബോർഡ് ഓഫീസിലേക്ക് ന്യൂനപക്ഷ മോർച്ച ഇന്ന് മാർച്ച് നടത്തും.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫിന്റെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിനു മുന്നിൽനിന്ന് രാവിലെ 11ന് മാർച്ച് ആരംഭിക്കും.