പതിമൂന്നുകാരി ഗര്‍ഭിണിയായ സംഭവം; സഹോദരന് 123 വര്‍ഷം കഠിന തടവ്
Tuesday, October 8, 2024 2:46 AM IST
മഞ്ചേരി: പതിമൂന്നുകാരി ഗര്‍ഭിണിയായെന്ന കേസില്‍ പ്രതിയായ സഹോദരന് മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി 123 വര്‍ഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
കിഴിശേരി സ്വദേശിയായ ഇരുപത്തിനാലുകാരനെയാണ് ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. കോടതി ശിക്ഷ വിധിച്ചശേഷം ജഡ്ജ്മെന്റ് കോപ്പിയില്‍ ഒപ്പിടുവിക്കാനായി ഓഫീസിലേക്ക് കൊണ്ടുപോകവേ പ്രതി ആത്മഹത്യക്കു ശ്രമിച്ചത് ഏറെ നേരം പരിഭ്രാന്തി പരത്തി.
പ്രതി കൈയിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിക്കുകയായിരുന്നു. ഉടന്‍ പോലീസ് പ്രതിയെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.