സംസ്ഥാന സ്കൂൾ ഗെയിംസ് : ഗുസ്തിയിൽ സ്വർണം വാരി കണ്ണൂർ
Tuesday, October 8, 2024 2:46 AM IST
കണ്ണൂർ : അറുപത്തിയാറാമത് സംസ്ഥാന സ്കൂൾ ഗെയിംസിന്റെ കണ്ണൂരിൽ നടക്കുന്ന ഗ്രൂപ്പ്- മൂന്ന് മത്സരങ്ങളുടെ ആദ്യദിനത്തിൽ കണ്ണൂരിന് ഏഴു സ്വർണം. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും റസ്ലിംഗ് മത്സരങ്ങളിലാണു കണ്ണൂർ ഏഴ് സ്വർണം നേടിയത്.
തിരുവനന്തപുരം നാലു സ്വർണവും മലപ്പുറം മൂന്നു സ്വർണവും നേടി. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ജൂണിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ആർച്ചറി മത്സരങ്ങളും നടന്നു. ഇന്ന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ജൂണിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും റസ്ലിംഗും നാളെ സബ് ജൂണിയർ വിഭാഗം റസ്ലിംഗും തായ്ക്വാണ്ടോ മത്സരങ്ങളും നടക്കും.
തലശേരി ബാസ്കറ്റ് ബോൾ സ്റ്റേഡിയത്തിൽ രാവിലെ ജൂണിയർ വിഭാഗം ആൺകുട്ടികളുടെ ബാസ്ക്കറ്റ് ബോളും കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ സീനിയർ ബോയ്സ്, ഗേൾസ് ആർച്ചറിയും കണ്ണൂർ ജിവിഎച്ച്എസ്എസിൽ സീനിയർ ബോയ്സ്, ഗേൾസ് യോഗാസനവും തലശേരി സായ് സെന്ററിൽ സീനിയർ, ജൂണിയർ വിഭാഗം ജിംനാസ്റ്റിക്സും നടക്കും.
ഗെയിംസിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10.30ന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിക്കും. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.ഇന്ദിര അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ മുഖ്യാതിഥിയാകും. ഇന്നലെ നടന്ന മത്സരങ്ങളിലെ വിജയികൾ: (മത്സരം.
വിജയിയുടെ പേര്, ജില്ല, വിഭാഗം എന്നീക്രമത്തിൽ). റസലിംഗ് സീനിയർ ഗേൾസ്-ഐശ്വര്യ ജയൻ, കണ്ണൂർ (അണ്ടർ 50 കിലോ), ഇ.എസ്.സൗപർണിക, കണ്ണൂർ (അണ്ടർ 53 കിലോ), പി.കെ.ഷൻഹാ, മലപ്പുറം (അണ്ടർ 55 കിലോ), എ.എസ്. അക്ഷര, കണ്ണൂർ (അണ്ടർ 57 കിലോ), എസ്. ധന്യ, കണ്ണൂർ,(അണ്ടർ 59 കിലോ ), അശ്വിനി എ. നായർ, തിരുവനന്തപുരം (അണ്ടർ 62 കിലോ), വി.വി. സായ, തൃശൂർ, (അണ്ടർ 65), അന്ന സാലിം ഫ്രാൻസിസ്, കണ്ണൂർ, (അണ്ടർ 68), എസ്. വിപഞ്ചിക, തിരുവനന്തപുരം, (അണ്ടർ 72), ജെ.എസ്.അക്ഷര, കൊല്ലം (അണ്ടർ 76).
സീനിയർ ബോയ്സ്: മുഹമ്മദ് മുസ്തഫ, മലപ്പുറം, (57 കിലോ ), അനുരാജ് എസ്, തിരുവനന്തപുരം, (61 കിലോ), കെ.വി. നന്ദഗോപാൽ, പാലക്കാട്, (65 കിലോ), മുഹമ്മദ് അഫ്നാൻ, മലപ്പുറം, (70 കിലോ), അതിനാൽ മുഹമ്മദ്, പാലക്കാട് ( 74 കിലോ), ഷെസിൻ മുഹമ്മദ് കുട്ടി, കണ്ണൂർ, (79 കിലോ), അർഷിൻ രാജ്, കണ്ണൂർ (86 കിലോ), കെ.എക്സ്. ആൽവിൻ, എറണാകുളം, (92 കിലോ), ഖാലിദ് ദർവേശ്, കാസർഗോഡ് (97 കിലോ), ജഗൻ സാജു, തിരുവനന്തപുരം (125 കിലോ).
ആർച്ചറി ജൂണിയർ ഗേൾസ്: സനം കൃഷ്ണാ, കോഴിക്കോട് (റി കർവ് റൗണ്ട് 60 മീറ്റർ), എസ്. ശ്രീനന്ദ, പാലക്കാട്, (കോമ്പൗണ്ട് റൗണ്ട് 50 മീറ്റർ).ജൂണിയർ ബോയ്സ്: മാനുവൽ സബിൻസ്, കോഴിക്കോട് (കോമ്പൗണ്ട് റൗണ്ട് 50 മീറ്റർ).