മലക്കപ്പാറയിൽ കാട്ടാന ആക്രമണം
Tuesday, October 8, 2024 2:46 AM IST
മലക്കപ്പാറ: തോട്ടം തൊഴിലാളികൾക്കു നേരേ ഉണ്ടായ കാട്ടാന ആക്രമണത്തിൽ മൂന്നു പേർക്കു പരിക്കേറ്റു. മലക്കപ്പാറ മയിലാടുംപാറ ടാറ്റ ടീ എസ്റ്റേറ്റിലെ തൊഴിലാളികൾക്കുനേരേയാണു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ തോട്ടംതൊഴിലാളി രാജഗോപാലിന്റെ ഭാര്യ രാജകുമാരി(56)യെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു തൊഴിലാളി രാധ (54), സൂപ്പർവൈസർ കുമാർ എന്നിവർക്കും പരിക്കേറ്റു. ഇവരെ മലക്കപ്പാറ എസ്റ്റേറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തിനാണു സംഭവം.