പ്രവാസി സഹകരണ സംഘങ്ങൾക്ക് നോർക്ക റൂട്ട്സ് ധനസഹായം
Tuesday, October 8, 2024 2:46 AM IST
തിരുവനന്തപുരം: പ്രവാസി സഹകരണസംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് നോർക്ക റൂട്ട്സ് മുഖേന ധനസഹായത്തിന് അവസരം. മൂന്നു ലക്ഷം രൂപ വരെയാണ് ഒറ്റത്തവണയായി ധനസഹായം ലഭിക്കുക. അപേക്ഷാ ഫോം നോർക്ക-റൂട്ട്സ് വെബ്സൈറ്റിൽ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ ഭരണസമിതി തീരുമാനം, പദ്ധതി രേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്, താൽക്കാലിക കടധനപട്ടിക എന്നിവയുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 30നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക-റൂട്ട്സ്, നോർക്ക സെന്റർ, 3-ാം നില, തൈയ്ക്കാട്, തിരുവനന്തപുരം - 695 014 എന്ന വിലാസത്തിൽ തപാലായി ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും) ബന്ധപ്പെടാം.