ഭൂജല സെൻസസുമായി ജലവിഭവ വകുപ്പ്
Tuesday, October 8, 2024 2:46 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂജല സ്രോതസുകളുടെ വിവര ശേഖരണത്തിനായി ‘വെൽ സെൻസസ് ’ നടപ്പാക്കാൻ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ. ഭൂജല വകുപ്പ് കുടുംബശ്രീ അംഗങ്ങൾ മുഖേന വീടുകളിൽ എത്തി സെൻസസ് എടുക്കും.
പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവൻ കിണറുകൾ, കുഴൽ കിണറുകൾ, കുളങ്ങൾ, നീരുറവകൾ എന്നിങ്ങനെ എല്ലാവിധ ഭൂജല സ്രോതസുകളുടെയും വിവരങ്ങൾ ശേഖരിക്കും. രണ്ടു ഘട്ടങ്ങളിലായാകും പദ്ധതി പൂർത്തിയാക്കുക.
ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 93 ബ്ലോക്കുകളിലാണ് സെൻസസ് നടപടികൾ ആരംഭിക്കുന്നത്. കുടുംബശ്രീ പ്രവർത്തകർ വഴി ‘നീരറിവ് ’ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്.