നാലു തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
Tuesday, October 8, 2024 2:46 AM IST
തിരുവനന്തപുരം: നാലു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
വ്യാവസായിക പരിശീലന വകുപ്പില്‍ ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍-എന്‍സിഎ മുസ്ലിം (മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍ (റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് ടെക്നീഷന്‍), വിവിധ ജില്ലകളില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ലബോറട്ടറി ടെക്നീഷന്‍ ഗ്രേഡ് 2, കേരള കേര കര്‍ഷക സഹകരണ ഫെഡറേഷന് ലിമിറ്റഡില്‍ (കേരഫെഡ്) ഡെപ്യൂട്ടി മാനേജര്‍ (പേഴ്സണല്‍ ആന്‍ഡ് ലേബര്‍ വെല്‍ഫയര്‍) - പാര്‍ട്ട് 1 (ജനറല്‍ കാറ്റഗറി) എന്നീ തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.