നാടകമത്സരം; അപേക്ഷാ തീയതി നീട്ടി
Tuesday, October 8, 2024 2:46 AM IST
തൃശൂർ: കേരള സംഗീത നാടക അക്കാദമി നടത്തുന്ന സംസ്ഥാന അമച്വർ നാടകമത്സരത്തിലേക്കു പതിനഞ്ചുവരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷയും നാടകത്തിന്റെ പൂർണമായ സ്ക്രിപ്റ്റും ഉൾപ്പെടെയുള്ള അനുബന്ധരേഖകൾ അക്കാദമി ഓഫീസിൽ സമർപ്പിക്കണം.
നിയമാവലിയും അപേക്ഷാഫോറവും അക്കാദമി വെബ്സൈറ്റായ www.keralasangeethanatakaakademi.inലും അക്കാദമി ഓഫീസിലും ലഭ്യമാണ്. ഫോണ്: 0487-2332134, 9895280511.