എൻ.വി സാഹിത്യ പുരസ്കാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിക്ക്
Tuesday, October 8, 2024 2:46 AM IST
തിരുവനന്തപുരം: എൻ.വി കൃഷ്ണവാര്യരുടെ സ്മരണാർഥം എൻ.വി സാഹിത്യ വേദി ഏർപ്പെടുത്തിയ 2023ലെ സാഹിത്യ പുരസ്കാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിക്ക്.
ഗൗരി ലക്ഷ്മിഭായി രചിച്ച ’ ചരിത്രം വെളിച്ചത്തിലേയ്ക്ക് ശ്രീ ചിത്രഗാഥ’ എന്ന പുസ്തകത്തിനാണ് പുരസ്കാരം. 23ന് പ്രസ്ക്ലബിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള പുരസ്കാരം സമ്മാനിക്കും.