അഖില കേരള ന്യൂറോ ക്വിസ്: കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിന് ഒന്നാംസ്ഥാനം
Tuesday, October 8, 2024 2:46 AM IST
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ നടന്ന 12-ാമത് അഖില കേരള ന്യൂറോ ക്വിസിൽ കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിനെ പ്രതിനിധീകരിച്ച ആദർശ്, ജാൻ ബി. മോഹൻ എന്നിവർ ഒന്നാംസമ്മാനമായ 25,000 രൂപ കരസ്ഥമാക്കി.
എറണാകുളം ഗവ. മെഡിക്കൽ കോളജിനെ പ്രതിനിധീകരിച്ച വിഷ്ണു, വിനയ് എന്നിവർ രണ്ടാംസ്ഥാനവും മഞ്ചേരി ഗവ. മെഡിക്കൽ കോളജിനെ പ്രതിനിധീകരിച്ച ഏയ്മൻ, ലിണ്ഷ എന്നിവർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
കേരളത്തിലെ മുപ്പതോളം മെഡിക്കൽ കോളജുകൾ മാറ്റുരച്ച മത്സരത്തിനു ക്വിസ് മാസ്റ്റർമാരായി ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ഫിജു ചാക്കോ, ഡോ. കൃഷ്ണദാസ്, ഡോ. വി.ടി. ഹരിദാസ് എന്നിവർ നേതൃത്വം നൽകി.
സമാപനച്ചടങ്ങിൽ ജൂബിലി മിഷൻ മെഡിക്കൽ കോളജ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. പോൾ ചാലിശേരി അധ്യക്ഷത വഹിച്ചു.
ഡോ. ഗിൽവാസ്, ഡോ. എം.എ. ആൻഡ്രൂസ്, ഡോ. പ്രശാന്ത് വർഗീസ്, ഡോ. ഹരിസുതൻ, ഡോ. എ.എസ്. രമേശ്, ഡോ. എസ്.കെ. മേനോൻ, ഡോ. ബൈജു, ഡോ. ശ്രീജിത്ത് എന്നിവർ വിജയികൾക്കു സമ്മാനം നൽകി.