വയലാര്‍ അവാര്‍ഡ് അശോകന് ചരുവിലിന്
Monday, October 7, 2024 5:42 AM IST
തിരുവനന്തപുരം: 48-ാമത് വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് അശോകന് ചരുവിലിന്റെ ‘കാട്ടൂര്‍കടവ് ’ എന്ന കൃതിക്ക്. ഒരു ലക്ഷം രൂപയും ശില്പി കാനായി കുഞ്ഞിരാമന് വെങ്കലത്തില്‍ നിര്‍മിച്ച ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ 27ന് വൈകുന്നേരം 5.30 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാർഡ് സമര്‍പ്പിക്കും.
ബെന്യാമിന്, പ്രഫ. കെ.എസ്. രവികുമാര്‍, ഗ്രേസി ടീച്ചര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. കേരളത്തിന്റെ രാഷ്ട്രീയമനസ് ഉള്‍ക്കൊള്ളുന്നതാണ് നോവല്‍ എന്ന് ജൂറി വിലയിരുത്തി. 1957 ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് അശോകന് ചരുവിലിന്റെ ജനനം.
രജിസ്ട്രേഷന് വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശേരി പുരസ്കാരം, മുട്ടത്തുവര്‍ക്കി പുരസ്കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.