സിപിഐയുടെ ആവശ്യം നിറവേറി: ബിനോയ് വിശ്വം
Monday, October 7, 2024 5:42 AM IST
തിരുവനന്തപുരം: എഡിജിപി എം.ആര്. അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നു നീക്കിയതോടെ സിപിഐയുടെ ആവശ്യം നിറവേറ്റപ്പെട്ടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണ്. നടപടി വൈകിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
എഡിജിപിയെ മാറ്റിക്കൊണ്ടുള്ള തീരുമാനം പുറത്തുവന്നതിനു തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാര്‍ എടുത്തത് ഉചിതമായ തീരുമാനമാണ്. സിപിഐ ആവശ്യപ്പെട്ടത് സര്‍ക്കാര്‍ നടപ്പാക്കി. ഇത് എല്‍ഡിഎഫിനെ സ്നേഹിക്കുന്ന എല്ലാവരുടെയും വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.