കേരളത്തിൽനിന്ന് കർദിനാൾ സ്ഥാനത്തെത്തുന്ന ആറാമൻ
Monday, October 7, 2024 5:21 AM IST
കേരളത്തിൽനിന്ന് കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന ആറാമത്തെയാളാണു മോൺ. കൂവക്കാട്ട്. മാർ ജോസഫ് പാറേക്കാട്ടിലാണ് ആദ്യമായി കേരളത്തിൽനിന്ന് കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്.
തുടർന്ന് മാർ ആന്റണി പടിയറ, മാർ വർക്കി വിതയത്തിൽ, മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ എന്നിവരും കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.
മാർ ജോർജ് ആലഞ്ചേരിയും മാർ ക്ലീമിസ് കാതോലിക്കാബാവയും കൂടാതെ മുംബൈ ആർച്ച്ബിഷപ് ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഗോവ ആർച്ച്ബിഷപ് ഡോ. ഫിലിപ്പ് നേരി ഫെറാവെ, ഹൈദരാബാദ് ആർച്ച്ബിഷപ് ഡോ. ആന്റണി പൂല എന്നിവരാണ് ഇന്ത്യയിൽനിന്നുള്ള നിലവിലെ കർദിനാൾമാർ. നിലവിൽ കത്തോലിക്കാസഭയിൽ വിരമിച്ചവരുൾപ്പെടെ 235 കർദിനാൾമാരാണുള്ളത്. ഇതിൽ 122 പേർക്കാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശമുള്ളത്. 80 വയസ് കഴിഞ്ഞ കർദിനാൾമാർക്ക് വോട്ടവകാശമില്ല.