മാര്‍പാപ്പയെ കാണാനായ മധുരസ്മരണയിൽ ജേക്കബും ലീലാമ്മയും
Monday, October 7, 2024 5:21 AM IST
മാമ്മൂട്: വിവാഹസുവര്‍ണജൂബിലിക്ക് മാര്‍പാപ്പയെ കാണാനായത് കൂവക്കാട്ട് ജേക്കബ് വര്‍ഗീസിനും ലീലാമ്മയ്ക്കും ധന്യസ്മരണ. മകന് മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ ക്ഷണപ്രകാരമാണ് വിവാഹസുവര്ണ ജൂബിലിവേളയില്‍ ഇവര്‍ വത്തിക്കാനില്‍ എത്തിയത്.
2022 മേയിലായിരുന്നു വത്തിക്കാന്‍ സന്ദര്‍ശനം. ഇവരോടൊപ്പം മക്കളും കൊച്ചുമക്കളുമുണ്ടായിരുന്നു. മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ ശ്രമഫലമായി മാര്‍പാപ്പയെ കാണാന്‍ സാധിച്ചതും മാർപാപ്പയുടെ കയ്യില്‍നിന്നു സമ്മാനങ്ങൾ വാങ്ങാനായതും ദൈവനിയോഗമായി ജേക്കബും ലീലാമ്മയും കരുതുന്നു.