ദൈവവിളിയിലേക്കു നയിച്ചത് വല്ല്യമ്മച്ചിയുടെ പ്രാര്‍ഥന
Monday, October 7, 2024 5:21 AM IST
ചങ്ങനാശേരി: വല്യമ്മച്ചി ശോശാമ്മയുടെ വാത്സല്യവും പ്രാര്‍ഥനയും മോണ്‍. കൂവക്കാട്ടിനെ ദൈവവിളിയിലേക്കു നയിച്ചു.
കൊച്ചുനാള്‍ മുതല്‍ ലിജിമോന്‍ എന്ന ജോര്‍ജ് കൂവക്കാട്ട് ലീലാമ്മയുടെ വടക്കേക്കരയിലുള്ള വീട്ടില്‍ വല്യമ്മച്ചി ശോശാമ്മയുടെ പരിചരണത്തിലായിരുന്നു വളര്‍ന്നത്. എസ്ബി കോളജില്‍ ബിഎസ്സി വരെ പഠിച്ചത് വല്യമ്മച്ചിയുടെ നിയന്ത്രണത്തിലായിരുന്നു. ഇതിനുശേഷമാണ് കുറിച്ചി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നത്. 96വയസുകാരിയായ ശോശാമ്മ വടക്കേക്കര കല്ലുകളം വീട്ടിലാണ് താമസിക്കുന്നത്.
മോണ്‍. ജോര്‍ജ് കൂവക്കാട്ട് ശോശാമ്മയോട് ഏറെ സ്നേബന്ധം പുലര്‍ത്തിയിരുന്നു. ഫ്രാന്‍സിസ് മാർപാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായി വത്തിക്കാനില്‍ ജോലി ചെയ്യുന്ന തിരക്കിലും മോണ്‍. ജോര്‍ജ് കൂവക്കാട്ട് ശോശാമ്മയെ ഫോണില്‍ വിളിക്കാറുണ്ട്.
അടുത്തിടെ ഫ്രാന്‍സിസ് മാർ പാപ്പ ശോശാമ്മയെ വീഡിയോ കോളില്‍ വിളിച്ച് സംസാരിച്ചത് ഏറെ ശ്രദ്ധേയമായ വാര്‍ത്തയായിരുന്നു.