രാജ്യത്തെ 57 ശതമാനം സ്ത്രീകളും വിളര്‍ച്ച ബാധിതരെന്ന് സര്‍വേ
Monday, October 7, 2024 5:21 AM IST
കോട്ടയം: രാജ്യത്തെ 57 ശതമാനം സ്ത്രീകളും ഐഡിഎ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അയണ്‍ ഡെഫിഷ്യന്‍സി അനീമിയ അഥവാ വിളര്‍ച്ച ബാധിതരാണെന്ന് ദേശീയ ഫാമിലി ഹെല്‍ത്ത് സര്‍വേ.
ഇത് കണക്കിലെടുത്ത് രാജ്യത്തെ പ്രമുഖ ആരോഗ്യരക്ഷാ സംഘടനകളിലൊന്നായ ഫെഡറേഷന് ഓഫ് ഒബ്സ്റ്റെട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യയുമായി (എഫ്ഒജിഎസ്ഐ) സഹകരിച്ച് പി ആന്‍ഡ് ജി ഹെല്‍ത്ത് (പ്രോക്റ്റര്‍ ആന്‍ഡ് ഗാംബ്ള്‍) സംഘടിപ്പിക്കുന്ന ‘ബാരാ കാ നാര’ എന്ന പ്രചാരണ പരിപാടിക്ക് തുടക്കമായി. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ കോഴിക്കോട്, മലപ്പുറം, കൊച്ചി ഉള്‍പ്പെടെയുള്ള 21 പട്ടണങ്ങളിലാണ് പ്രചാരണ പരിപാടി നടക്കുക.
ഇന്ത്യയിൽ ഏറ്റവും സാധാരണമാണ് ഇരുമ്പിന്റെ കുറവ് മൂലമുള്ള അനീമിയയെന്ന് എഫ്ഒജിഎസ്ഐ പ്രസിഡന്റ് ഡോ. ജയദീപ് ടാങ്ക് പറഞ്ഞു. സമയത്ത് കണ്ടുപിടിച്ച് ചികിത്സിക്കാതിരുന്നാല്‍ അത് ശാരീരികവളര്ച്ചയെയും വികാസത്തെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പശ്ചാത്തലത്തില്‍ എച്ച്ബിയുടെ അനുയോജ്യമായ അളവിനെകുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നതിനുമുള്ള വലിയതോതിലുള്ളശ്രമത്തില് രാജ്യത്തെ 21 എഫ്ഒജിഎസ്ഐ ചാപ്റ്ററുകളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.