കാറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
Monday, October 7, 2024 5:21 AM IST
കറുകച്ചാൽ: വാഴൂർ റോഡിൽ മാന്തുരുത്തിക്കു സമീപം കോക്കുന്നേൽ ആഴാംചിറപ്പടിയിൽ ബസും കാറും കൂട്ടിയിടിച്ച് യുവാവു മരിച്ചു. കാർ യാത്രികരായ മറ്റു നാലു പേർക്ക് പരിക്ക്. കായംകുളം സ്വദേശി അടാരശേരിയിൽ രാഹുൽ (28) ആണ് മരിച്ചത്. അഖിലഭവനത്തിൽ അഖിൽ (28), ആശിഷ്, അഞ്ജിമ, അജ്ഞിത എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലരയോടായായിരുന്നു അപകടം.
ചങ്ങനാശേരിയിൽ നിന്നു മുണ്ടക്കയത്തേക്ക് പോയ സന്തോഷ് ബസും വാഴൂർ ഭാഗത്തു നിന്നു വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പൂർണമായി തകർന്ന കാറിനുള്ളിൽപ്പെട്ട അഞ്ചു പേരെയും നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാഹുൽ മരിച്ചു.