ഗുണ്ടാനേതാവ് ഓംപ്രകാശും കൂട്ടാളിയും പിടിയിൽ
Monday, October 7, 2024 5:17 AM IST
മരട്: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശും കൂട്ടാളിയും പോലീസ് പിടിയിലായി. തിരുവനന്തപുരം വലിയതുറ വള്ളക്കടവ് പനമൂട്ടിൽ കെ.കെ. ഓംപ്രകാശ് (44), കൂട്ടാളി കൊല്ലം കൊറ്റങ്കര തട്ടാക്കോണം ഷിഹാസ് എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്.
വിവാദ കൊലക്കേസിൽ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഓംപ്രകാശ്. ഞായറാഴ്ച ഉച്ചയോടെ കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഇവരുടെ മുറിയിൽ നിന്നും നാലു ലിറ്റർ വിദേശമദ്യവും കൊക്കെയ്ൻ പൊടിയും കൊച്ചി ഡാൻസാഫ് ടീമും മരട് പോലീസും ചേർന്ന് കണ്ടെടുത്തു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.