ഫോട്ടോഗ്രഫിയില്‍ ബിനുവിനും ഷോര്‍ട്ട് ഫിലിമില്‍ അഭിജിത്തിനും ഒന്നാം സ്ഥാനം
Monday, October 7, 2024 5:17 AM IST
തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനംവകുപ്പ് സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തില്‍ തൃശൂര്‍ പാടിയം സ്വദേശി കെ.എം. ബിനു ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കോഴിക്കോട് പേരാമ്പ്ര സ്വദേശി അഭിജിത് എസ്. ബാബുവിനാണ് ഷോര്‍ട് ഫിലിം മത്സരത്തില്‍ ഒന്നാം സ്ഥാനം. തൃശൂര്‍ സ്വദേശി ഡോ.എസ്.എസ്. സുരേഷ്, കൊച്ചി വടുതല സ്വദേശിനി കെ.എസ്. രഞ്ജിത എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
പോസ്റ്റര്‍ ഡിസൈനിംഗില്‍ കോട്ടയം സ്വദേശി അതുല്‍ എസ്. രാജ്, കണ്ണൂര്‍ സ്വദേശികളായ ജഗന്നാഥ്, ഭാഗ്യശ്രീ രാജേഷ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
യാത്രാവിവരണ രചനയില്‍ പൊന്നിയം സ്വദേശി കെ.കെ. ലതിക, കാസര്‍കോഡ് സ്വദേശിനി വിഷ്ണുപ്രിയ, ഇടുക്കി സ്വദേശി ഡോ. ആന്റോ മാത്യു എന്നിവര്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം.