കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
Monday, October 7, 2024 5:17 AM IST
കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സുഹൃത്തിനു ഗുരുതരമായി പരിക്കേറ്റു. എറണാകുളം ഇടപ്പള്ളി മന്ന മരിയ വീട്ടില്‍ പ്രസാദിന്റെ മകന് രോഹിത് (25) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11.45ന് കോട്ടയം എംസി റോഡില്‍ കുമാരനല്ലൂര്‍ ഹരിത ഫ്ളാറ്റിനു മുന്നിലായിരുന്നു അപകടം.
കോട്ടയത്തു നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേയ്ക്കു വരികയായിരുന്ന കാറില്‍ എതിര് ദിശയില്‍ നിന്നും എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് രണ്ട് യുവാക്കളും റോഡിലേക്കു തെറിച്ചു വീണു.