നാലപ്പാടൻ പുരസ്കാരം ശ്രീകുമാരൻതമ്പിക്ക്
Saturday, October 5, 2024 3:57 AM IST
പുന്നയൂർക്കുളം: നാലപ്പാട്ട് നാരായണമേനോന്റെ 137-ാംജന്മദിനാഘോഷത്തിന്റെ ഭാഗമായി നൽകുന്ന നാലപ്പാടൻ പുരസ്കാരത്തിന് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻതമ്പിയെ തെരഞ്ഞെടുത്തു. പുരസ്കാരസമർപ്പണം ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് നിർവഹിക്കും.
ജന്മദിനാഘോഷം ഏഴിനു നടത്തുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഴിനു വൈകുന്നേരം നാലിന് കുന്നത്തൂർമന ആയുർവേദ ഹെറിറ്റേജ് ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാഹിത്യകാരൻ സി. രാധാകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തും. സമിതി ഭാരവാഹികളായ ടി.പി. ഉണ്ണി, അബ്ദുൽ പുന്നയൂർക്കുളം, പി. രാമദാസ്, സക്കറിയ കുന്നച്ചാംവീട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.