തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ത്തി​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ സ​​​ഹാ​​​യം കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ൽനി​​​ന്നു ല​​​ഭ്യ​​​മാ​​​കും എ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ച്ച​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. എ​​​ന്നാ​​​ൽ, ഇ​​​തു​​​വ​​​രെ അ​​​ത്ത​​​ര​​​മൊ​​​രു സ​​​ഹാ​​​യം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെന്നും അദേഹം പറഞ്ഞു.

ഈ ​​​വ​​​ർ​​​ഷ​​​ത്തെ സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത പ്ര​​​തി​​​ക​​​ര​​​ണ നി​​​ധി​​​യു​​​ടെ കേ​​​ന്ദ്രവി​​​ഹി​​​തം കൂ​​​ടാ​​​തെ 219.2 കോ​​​ടി രൂ​​​പ ആ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര ദു​​​രി​​​താ​​​ശ്വാ​​​സ സ​​​ഹാ​​​യ​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ഈ ​​​വ​​​ർ​​​ഷം സം​​​സ്ഥാ​​​ന ദു​​​ര​​​ന്തപ്ര​​​തി​​​ക​​​ര​​​ണ നി​​​ധി​​​യി​​​ൽ ല​​​ഭി​​​ക്കേ​​​ണ്ട കേ​​​ന്ദ്രവി​​​ഹി​​​തമാ​​​യ 291.2 കോ​​​ടി രൂ​​​പ​​​യു​​​ടെ ആ​​​ദ്യ ഗ​​​ഡുവായ 145.6 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ര​​​ണ്ടാം ഗ​​​ഡു 145.6 കോ​​​ടി രൂ​​​പ അ​​​ഡ്വാ​​​ൻ​​​സ് ആ​​​യി ഇ​​​പ്പോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ചു. ഇ​​​തു സാ​​​ധാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക്ര​​​മം മാ​​​ത്ര​​​മാ​​​ണ്. ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക ധ​​​ന​​​സ​​​ഹാ​​​യ​​​മ​​​ല്ലെ​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.