എം.എം. ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനുള്ള
ഉത്തരവ് ഒരാഴ്ചകൂടി നീട്ടി
Friday, October 4, 2024 5:17 AM IST
കൊച്ചി: സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാനുള്ള ഇടക്കാല ഉത്തരവ് ഒരാഴ്ചകൂടി നീട്ടി. മൃതദേഹം പള്ളിയില്‍ സംസ്കരിക്കാനായി വിട്ടുനല്കണമെന്നാവശ്യപ്പെടുന്ന മകള്‍ ആശയുടെ ഹര്‍ജിയിലാണ് ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്.
ഹര്‍ജിയില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മറ്റു മക്കളായ എം.എല്‍. സജീവന്, സുജാത ബോബന് എന്നിവര്‍ക്കും സര്‍ക്കാരിനും കോടതി നിര്‍ദേശം നല്കി.
മൃതദേഹം മെഡിക്കൽ വിദ്യാര്‍ഥികളുടെ പഠനത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനം കഴിഞ്ഞദിവസം താത്കാലികമായി തടഞ്ഞിരുന്നു. മെഡിക്കല്‍ പഠനത്തിനായി മൃതദേഹം വിട്ടുനല്കണമെന്നാണു പിതാവിന്റെ ആഗ്രഹമെന്നു പറഞ്ഞാണ് മക്കളായ സജീവനും സുജാതയും ഈ തീരുമാനമെടുത്തത്.
എന്നാല്‍, ഇത്തരമൊരു ആഗ്രഹം പിതാവ് പ്രകടിപ്പിച്ചിട്ടില്ലെന്നാണു ഹര്‍ജിക്കാരിയുടെ വാദം.