അൻവറിന് നിലത്തിരിക്കേണ്ടിവരില്ല: സ്പീക്കർ എ.എൻ. ഷംസീർ
Friday, October 4, 2024 5:17 AM IST
തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎയ്ക്കു നിയമസഭയിൽ നിലത്തിരിക്കേണ്ടി വരില്ലെന്നു സ്പീക്കർ എ.എൻ. ഷംസീർ. നിയമസഭയിൽ ധാരാളം കസേരകളുണ്ട്. അതുകൊണ്ടുതന്നെ അൻവറിന്റെ കാര്യത്തിൽ അങ്ങനെയൊരു ആശങ്ക വേണ്ടെന്നും സ്പീക്കർ പറഞ്ഞു. ചോദ്യങ്ങൾ മനഃപൂർവം ഒഴിവാക്കാറില്ല. അങ്ങനെയൊരു ഇടപെടൽ സ്പീക്കറുടെ ഓഫീസിൽനിന്നും ഉണ്ടായിട്ടില്ലെന്നും എല്ലാ ചോദ്യവും ഫ്ളോറിൽ വരാറില്ലെന്നും അദ്ദേഹം പറഞ്ഞു.