പി.വി. അൻവറിനെതിരേ തൃശൂരിൽ പരാതി
Friday, October 4, 2024 5:17 AM IST
തൃശൂർ: സമൂഹത്തിൽ മതസ്പർധ വളർത്തുന്ന രീതിയിൽ വ്യാപകപ്രചാരണം നടത്തുന്നതായി ആരോപിച്ച് പി.വി. അൻവർ എംഎൽഎയ്ക്കെതിരേ തൃശൂരിൽ പരാതി. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസിനെതിരേ പി.വി. അൻവർ സോഷ്യൽ മീഡിയയിലൂടെ നടത്തിയ പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷപ്രവർത്തകനായ പൂങ്കുന്നം സ്വദേശി കെ. കേശവദാസ് ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നല്കിയത്.