വിജയന് വൈദ്യര്‍ക്കു പുരസ്കാരം
Friday, October 4, 2024 5:11 AM IST
കൊച്ചി: കൊച്ചിയിലെ കെ.വി. വിജയന് വൈദ്യർക്കു ആയുഷ് നാഷണല്‍ ഹെല്‍ത്ത് പുരസ്കാരം. ബംഗളൂരുവില്‍ നടന്ന ദേശീയ ആയുഷ് ഹെല്‍ത്ത് കോണ്‍ക്ലേവില്‍ നടി പ്രിയങ്ക ഉപേന്ദ്ര പുരസ്കാരം സമ്മാനിച്ചു.
നാലു പതിറ്റാണ്ടിലേറെയായി പുതിയ ആയുര്‍വേദ ഔഷധങ്ങള്‍ കണ്ടെത്തുന്നതിലും ചികിത്സയിലുമുള്ള മികവിനാണു പുരസ്കാരം. കൊച്ചി നഗരത്തിലെ പഴയകാല ആയുര്‍വേദ ഔഷധശാലയായ വിജയ ഫാര്‍മസിയുടെ ഉടമയാണു വിജയന് വൈദ്യര്.