സ്കൂളുകള്‍ക്കായി ശുചിത്വ പ്രോട്ടോക്കോള്‍
Friday, October 4, 2024 5:11 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ ക്യാമ്പസുകള്‍ മാലിന്യമുക്തമാക്കാനുള്ള ശുചിത്വവിദ്യാലയം ഹരിത വിദ്യാലയം എന്ന ക്യാമ്പയിന്റെ ഭാഗമായി സ്കൂളുകള്‍ക്കായി ഒരു പ്രോട്ടോക്കോള്‍ വികസിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
എസ്സിഇആര്ടിക്കാണ് ഇതിന്റെ ചുമതല. ക്യാമ്പയിന്റെ ഭാഗമായി സ്കൂള്‍തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മാലിന്യമുക്ത പ്രഖ്യാപനം ഉണ്ടാകും. നവംബര്‍ ഒന്നോടെ അമ്പത് ശതമാനം സ്കൂളുകളെയും ഡിസംബര്‍ 31ഓടെ 100 ശതമാനം സ്കൂളുകളെയും സമ്പൂര്‍ണ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും. പുതുതായി തയ്യാറാക്കിയ മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പരിസരപഠനം, അടിസ്ഥാന ശാസ്ത്രം, ജീവശാസ്ത്രം, ഹിന്ദി എന്നീ പാഠപുസ്തകങ്ങളില്‍ മാലിന്യ സംസ്കരണവും ശുചിത്വ ബോധവും പ്രതിപാദിക്കുന്നുണ്ട്.