30 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ
Friday, October 4, 2024 5:11 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നിര്‍മിച്ച 30 സ്കൂള്‍ കെട്ടിടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10.30ന് തിരുവനന്തപുരം ശ്രീകാര്യം ജിഎച്ച്എസ്എസില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. 12 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടലും നടക്കും. മറ്റിടങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം നിര്‍വഹിക്കും.