കൊല്ലം - എറണാകുളം റൂട്ടിൽ മെമു സ്പെഷൽ
Thursday, October 3, 2024 5:55 AM IST
കൊല്ലം: വേണാട് എക്സ്പ്രസിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് കൊല്ലം - എറണാകുളം റൂട്ടിൽ മെമു ട്രെയിൻ അനുവദിച്ച് റെയിൽവെ.
എട്ടു കോച്ചുകൾ ഉള്ള ട്രെയിൻ ആഴ്ചയിൽ അഞ്ചു ദിവസം സർവീസ് നടത്തും. രാവിലെ 6.15ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന മെമു 9.35ന് എറണാകുളത്ത് എത്തും. കോട്ടയം വഴിയാണു സർവീസ്. തിരികെയുള്ള ട്രെയിൻ രാവിലെ 9.50ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30ന് കൊല്ലത്ത് എത്തുന്ന രീതിയിലാണു സമയം ക്രമീകരിച്ചിട്ടുള്ളത്.