ബലാത്സംഗ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പണം ആവശ്യപ്പെട്ട ഇരയ്ക്കെതിരേ കേസെടുത്തു
Thursday, October 3, 2024 5:55 AM IST
കൊച്ചി: ബലാത്സംഗ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതിയുടെ ഭാര്യയില്‍നിന്നു പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതിയില്‍ ഇരയ്ക്കെതിരേ കേസെടുത്തു.
പ്രതിയുടെ ഭാര്യയായ എറണാകുളം സ്വദേശിനിയാണ് സ്വകാര്യ അന്യായവുമായി കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിനെത്തുടര്‍ന്ന് ചേരാനല്ലൂര്‍ പോലീസാണു കേസെടുത്തത്. ഇവരുടെ ഭര്‍ത്താവിനെതിരേ കോട്ടയം സ്വദേശിനിയായ യുവതി എറണാകുളം നോര്‍ത്ത് പോലീസില്‍ പീഡന പരാതി നല്‍കിയിരുന്നു.