വയനാടിനു കേന്ദ്രസഹായം: മുഖ്യമന്ത്രിയോടു ചോദിക്കണമെന്നു സുരേഷ് ഗോപി
Tuesday, September 17, 2024 1:49 AM IST
കൊച്ചി: വയനാട് ദുരിതബാധിതർക്കുള്ള കേന്ദ്രസഹായത്തെക്കുറിച്ചു മുഖ്യമന്ത്രിയോടു പോയി ചോദിക്കൂ എന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.
കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിക്ക് അതിന്റെ കാര്യങ്ങളും സംവിധാനങ്ങളും അറിയാം. എനിക്കിത്തരം ചോദ്യങ്ങൾ തീരെ ഇഷ്ടമല്ല- സുരേഷ് ഗോപി പറഞ്ഞു.
വയനാട് ദുരിതബാധിത മേഖലയിൽ പ്രധാനമന്ത്രിയുടെ സന്ദർശനവും അദ്ദേഹവുമായി ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ചയും നടന്നിരുന്നു. എന്നാൽ ഇതുവരെ വയനാടിനായി കേന്ദ്രസഹായം പ്രഖ്യാപിച്ചിട്ടില്ല.