മിഷൻലീഗ് സ്ഥാപക ഡയറക്ടറുടെ ചരമവാർഷിക അനുസ്മരണം
Tuesday, September 17, 2024 1:49 AM IST
കൊച്ചി: ചെറുപുഷ്പ മിഷൻലീഗ് കേരള സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ 26-ാം ചരമവാർഷികാചരണം നടത്തി. ആർപ്പൂക്കര ചെറുപുഷ്പം ദേവാലയത്തിൽ കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ദിവ്യബലിയിൽ കാർമികത്വം വഹിച്ചു. അനുസ്മരണ സമ്മേളനത്തിൽ മാനന്തവാടി രൂപതാംഗം ഫാ. ജോസഫ് ചിറ്റൂരിനു 2024 ലെ ഫാ. ജോസഫ് മാലിപ്പറമ്പിൽ പുരസ്കാരം നൽകി.
വിവിധ രൂപതകളിലെ ഡയറക്ടർമാരെ മാർ പുളിക്കൽ ആദരിച്ചു. ഫാ. മാലിപ്പറമ്പിൽ സ്മാരക പ്രസംഗമത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, ഫാ. ജോഷി പാണംപറമ്പിൽ, ഭാരവാഹികളായ തോമസ് അടപ്പുക്കല്ലിങ്കൽ, ജെയ്സൺ പുളിച്ചമാക്കൽ, ഡേവിസ് വല്ലൂരാൻ, ലൂക്ക് പിണമിറുകിൽ, ടിന്റോ തൈപറമ്പിൽ, ഫാ. ലൂയിസ് വെള്ളാനിക്കൽ, സിജോ ശാസ്താംചിറയിൽ എന്നിവർ പ്രസംഗിച്ചു.