സര്‍ക്കാരിന്റേത് കള്ളക്കണക്ക്: വി. മുരളീധരൻ
Tuesday, September 17, 2024 1:49 AM IST
തിരുവനന്തപുരം: വയനാട് ദുരന്തനിവാരണത്തില്‍ പിണറായി സര്‍ക്കാര്‍ കള്ളക്കണക്ക് എഴുതുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്.
സ്വന്തം പ്രചാരവേലയ്ക്കും ഫണ്ട് തട്ടിപ്പിനും ദുരന്തങ്ങളെ ഇങ്ങനെ ഉപയോഗിക്കുന്ന മറ്റൊരു സര്‍ക്കാരും രാജ്യത്തില്ലെന്ന് വി. മുരളീധരൻ പ്രതികരിച്ചു.
മഴയെത്താന്‍ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ ദുരന്തമെത്താന്‍ കാത്തിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് മുരളീധരന് ഫേസ്ബുക്കില്‍ കുറിച്ചു. മഹാപ്രളയം മുതല്‍ കോവിഡ് മഹാമാരി വരെ അഴിമതിക്ക് ഉപയോഗിച്ചിട്ടുള്ളവരാണ് കമ്യൂണിസ്റ്റ് സര്‍ക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.