ബൈക്ക് മോഷണം; പ്രതി പിടിയില്‍
Tuesday, September 17, 2024 1:49 AM IST
കൊച്ചി: യൂസ്ഡ് ബൈക്ക് ഷോറൂമില്‍നിന്ന് ബൈക്ക് മോഷ്ടിച്ചയാള്‍ പിടിയില്‍. കണ്ണൂര്‍ വിളമണ് പെരിങ്കേരി ക്യാപങ്കരി വീട്ടില്‍ എം.എം. അസീസ് (30) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം ഒമ്പതിനാണ് കലൂരിലെ റീ റൈഡ് എന്ന ഷോപ്പില്‍ നിന്ന് 43000 രൂപ വില വരുന്ന യമഹ എഫ്സി ബൈക്ക് പ്രതി മോഷ്ടിച്ചത്. വൈകുന്നേരം അഞ്ചോടെ ഷോപ്പിലെത്തിയ പ്രതി ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന എടുത്ത് കടത്തിക്കൊണ്ടുപോവുകയായിരുന്നു.
സ്ഥാപന അധികൃതര്‍ നോര്‍ത്ത് പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ ഇരിട്ടിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.