നാ​ട്ടു​ക​ല്ലി​ലെ ‘ഹോ​ള​റീ​ന പ​രി​ഷ​ദി’
നാ​ട്ടു​ക​ല്ലി​ലെ ‘ഹോ​ള​റീ​ന പ​രി​ഷ​ദി’
Friday, September 13, 2024 1:23 AM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ചു​ര​ത്തി​ൽ കു​ട​ക​പ്പാ​ല ഇ​ന​ത്തി​ലെ പു​തി​യ സ​സ്യ​ത്തെ ക​ണ്ടെ​ത്തി. ആ​റു പ​തി​റ്റാ​ണ്ടു പി​ന്നി​ടു​ന്ന കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു​ള്ള ആ​ദ​ര​മാ​യി ഹോ​ള​റീ​ന പ​രി​ഷ​ദി (Holarrhena parishadii) എ​ന്നാ​ണ് സ​സ്യ​ത്തി​ന് പേ​ര് ന​ൽ​കി​യ​ത്. ഹൊ​ള​റാ​ന ഗ്രൂ​പ്പി​ലെ ഇ​ന്ത്യ​യി​ൽ കാ​ണ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ സ​സ്യ​ത്തെ നാ​ട്ടു​ക​ല്ലി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

അ​പ്പോ​സൈ​നേ​സി​യെ കു​ടും​ബ​ത്തി​ൽ​പ്പെ​ടു​ന്ന​താ​ണി​ത്. ഇ​വ സി​രാ​വി​ന്യാ​സം, ബ്രാ​ക്ടു​ക​ൾ, വി​ദ​ള​ങ്ങ​ൾ, ദ​ള​ങ്ങ​ൾ, ഫ​ല​ത്തി​ന്‍റെ​യും വി​ത്തി​ന്‍റെ​യും പ്ര​ത്യേ​ക​ത​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റു നാ​ല് ഇ​ന​ങ്ങ​ളി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്.


പാ​ല​ക്കാ​ട് ഗ​വ. വി​ക്‌ടോറി​യ കോ​ള​ജി​ലെ അ​ധ്യാ​പ​ക​രാ​യ ഡോ. ​വി. സു​രേ​ഷ്, ഡോ. ​സോ​ജ​ൻ ജോ​സ്, ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നി​യാ​യ വി. ​അം​ബി​ക എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ഗ​വേ​ഷ​ണ സം​ഘ​മാ​ണ് ക​ണ്ടെ​ത്ത​ലി​നു പി​ന്നി​ൽ.

ന്യൂ​സി​ലാ​ൻ​ഡി​ൽ​നി​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര ശാ​സ്ത്ര ജേ​ണ​ലാ​യ ഫൈ​റ്റോ​ടാ​ക്സി​യി​ലാ​ണ് ക​ണ്ടെ​ത്ത​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.