ജിഎസ്ടി നടപ്പിലാവുകയും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് വീതംവയ്ക്കേണ്ടതില്ലാത്ത സെസുകളും സർചാർജുകളും വ്യാപകമാക്കുകയും ചെയ്യുന്ന സാഹചര്യവും ഡിവിസിബിൾ പൂളിൽ നിന്ന് സംസ്ഥാനങ്ങൾക്ക് വീതം നൽകുന്ന അനുപാതത്തിലെ നീതിരാഹിത്യം പരിഹരിക്കണമെന്ന് കേരളം ആവശ്യപ്പെടുമെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.
ധനകാര്യമന്ത്രിമാരുടെ ഏകദിന കോണ്‍ക്ലേവ് ഇന്ന് പതിനാറാം ധനകാര്യ കമ്മീഷൻ മുന്‍പാകെ ഉന്നയിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച കൂടിയാലോചനകളുടെ ഭാഗമായി അഞ്ചു സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാർ പങ്കെടുക്കുന്ന ഏകദിന കോണ്‍ക്ലേവ് ഇന്നു തിരുവനന്തപുരത്തു നടക്കും.
രാവിലെ പത്തിന് ഹോട്ടൽ ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും.
തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യുമന്ത്രി കൃഷ്ണ ബൈരഗൗഡ, പഞ്ചാബ് ധനമന്ത്രി ഹർപാൽ സിംഗ്, തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസ്യ, സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രമുഖ സാന്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര സർക്കാരിന്റെ മുൻ സാന്പത്തിക ഉപദേഷ്ടാവുമായ ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ, മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്, കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രഫ. വി.കെ. രാമചന്ദ്രൻ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതം പറയും.
ഉച്ചകഴിഞ്ഞു നടക്കുന്ന സാന്പത്തിക, വികസന വിഷയങ്ങളിലുള്ള ചർച്ചകളിൽ അന്താരാഷ്ട്രതലത്തിൽ അംഗീകാരമുള്ള വിദഗ്ധർ പങ്കെടുക്കും.