സജി കെ. ചേരമന്‍ മഹാത്മാ അയ്യൻകാളി പുരസ്കാരം
Thursday, September 12, 2024 5:17 AM IST
തൃശൂർ: എസ്സി, എസ്ടി ഫെഡറേഷൻ കേരള ഏർപ്പെടുത്തിയ മഹാത്മാ അയ്യൻകാളി രണ്ടാമതു സംസ്ഥാന പുരസ്കാരം ഭീം മിഷൻ സംസ്ഥാന ജനറൽ കൺവീനർ അഡ്വ. സജി കെ. ചേരമനു സമർപ്പിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു.
10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 17നു രാവിലെ പത്തിനു സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ റിട്ട. അഡീഷണൽ രജിസ്ട്രാറും എഴുത്തുകാരനുമായ എ.വി. ദിവാകരൻ മുണ്ടക്കയം സമ്മാനിക്കും.