അവധി അപേക്ഷ പിൻവലിച്ച് അജിത്കുമാർ
Thursday, September 12, 2024 4:18 AM IST
തിരുവനന്തപുരം: ശനിയാഴ്ച മുതൽ നാലുദിവസത്തേക്കു മുൻകൂട്ടി നൽകിയിരുന്ന അവധി അപേക്ഷ എഡിജിപി എം.ആർ. അജിത്കുമാർ പിൻവലിച്ചു.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഓഫീസിൽനിന്നു വിട്ടുനിൽക്കുന്നത് ദോഷകരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അവധിയപേക്ഷ പിൻവലിച്ചതെന്നാണു വിവരം.
നാലുദിവസത്തെ അവധി നീട്ടാൻ സർക്കാർ ആവശ്യപ്പെടുമെന്നും ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേഷിന് പകരം ചുമതല നൽകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ ഓഫീസിൽ മറ്റൊരു എഡിജിപി ചുമതലക്കാരനായി എത്തിയാൽ സുപ്രധാന രേഖകളുടെയും ഫയലുകളുടെയും നടപടികളുടെയും പരിശോധന അന്വേഷണസംഘത്തിന് എളുപ്പമാകുമെന്ന കണക്കുകൂട്ടലിന്റെകൂടി അടിസ്ഥാനത്തിലാണ് അവധി അപേക്ഷ പിൻവലിച്ചത്.