മലപ്പുറം എസ്പിയെ തെറിപ്പിച്ചത് എന്തിനെന്നു സതീശൻ
Thursday, September 12, 2024 4:18 AM IST
തിരുവനന്തപുരം: ഗുരുതര ആരോപണങ്ങൾ നേരിടുന്ന പോലീസ് ഉന്നതനെ സംരക്ഷിക്കുന്ന സർക്കാർ എസ്പി ഉൾപ്പെടെ മലപ്പുറം ജില്ലയിലെ പോലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി അപഹാസ്യമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മലപ്പുറം എസ്പി എസ്. ശശിധരനെ എന്തു കാരണത്താൽ മാറ്റിയെന്നു പറയാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. ഭരണകക്ഷി എംഎൽഎയുടെ വ്യക്തി വൈരാഗ്യം തീർക്കാനുള്ള ചട്ടുകമായി മുഖ്യമന്ത്രിയും സർക്കാരും അധഃപതിച്ചു. എന്തും ചെയ്തു നൽകാൻ തയാറാകുന്ന ഭീരുവായി പിണറായി മാറിയിരിക്കുകയാണെന്നു സതീശൻ പരിഹസിച്ചു.