ഫോറിനേഴ്സ് ആക്ട് പ്രകാരം ഇതു രണ്ടുതരം കുറ്റകൃത്യമാണ്. ഹര്‍ജിക്കാരായ വിദേശികളെ നുഴഞ്ഞുകയറ്റക്കാര്‍ക്കു സമാനമായി കണ്ട് കുറ്റം ചുമത്തിയത് വിചാരണക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ഇടപെടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹര്‍ജിക്കാര്‍ പാസ്പോര്‍ട്ട് നിയമം ലംഘിച്ചെന്നും മറ്റൊരാളുടെ പാസ്പോര്‍ട്ട് കാണിക്കുന്ന സ്ഥിതിയുണ്ടായെന്നും പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍ പാസ്പോര്ട്ടില് കൃത്രിമം കാട്ടിയ സംഭവമില്ലാത്തതിനാല് കുറ്റം നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി.