കുഞ്ചൻനന്പ്യാർ അവാർഡ് കെ.ജി. ശങ്കരപ്പിള്ളയ്ക്ക്
Tuesday, December 5, 2023 2:45 AM IST
തിരുവനന്തപുരം : കുഞ്ചൻനന്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ കുഞ്ചൻനന്പ്യാർ അവാർഡ് കവി കെ.ജി.ശങ്കരപ്പിള്ളയ്ക്ക്. ഇരുപത്തയ്യായിരത്തി ഒന്നു രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. അടുത്ത വർഷം ജനുവരിയിൽ പുരസ്കാരം നൽകും.