അബിഗേൽ ആശുപത്രിയിൽ തുടരും
Wednesday, November 29, 2023 2:02 AM IST
കൊല്ലം: അബിഗേൽ സാറയെ പിതാവ് റെജിക്കൊപ്പം വിട്ടു. കുട്ടി ഒരു ദിവസം കൊല്ലം വിക്ടോറിയ ആശുപത്രിയിൽ തുടരും. സംഭവത്തിന്റെ ഷോക്കിൽനിന്നു കുട്ടി പൂർണമായും മുക്തയായിട്ടില്ല. ഇതിനായി കൗൺസലിംഗ് നൽകിയേക്കും.
മകളെ തിരിച്ചു കിട്ടുന്നതിന് അക്ഷീണം പരിശ്രമിച്ച പോലീസിനും മാധ്യമങ്ങൾക്കും ജനപ്രതിനിധികൾ അടക്കമുള്ളവർക്കു മാതാപിതാക്കൾ നന്ദി അറിയിച്ചു.